മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു
Sunday, January 23, 2022 1:30 AM IST
വൈക്കം: മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ച ശേഷം വീടിനു മുന്നിലെ തോട്ടിൽ ചവിട്ടിത്താഴ്ത്തി. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മകനെ കീഴ്പ്പെടുത്തി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈക്കപ്രയാർ കണിയാംതറ താഴ്ചവീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ നന്ദാകിനി (72) യാണ് മരിച്ചത്. മകൻ ബൈജു(38)വിനെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞു 1.30നാണു സംഭവം. മൂത്ത മകൻ ബി ജുവിന്റെ വീട്ടിലേയ്ക്ക് വഴി വെട്ടുന്നതിനായി നന്ദാകിനി ഇളയ മകനായ ബൈജുവിനോട് സഹായിക്കാൻ പറഞ്ഞു. ഇതിനെത്തു ടർന്ന് കലഹം മൂർച്ഛിച്ച് അമ്മയെ മർദിച്ചപ്പോൾ പോലീസ് സ്ഥലത്തെത്തുകയും നന്ദാകിനിയെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയും ചെയ്തു. വീണ്ടും വഴക്കു കൂടിയ ബൈജു നെഞ്ചിൽ ഇടിക്കുകയും അവശയായ നന്ദാകിനിയെ മാലിന്യം നിറഞ്ഞ തോട്ടിൽ ചവിട്ടിത്താഴ്ത്തുകയുമായിരുന്നു.