കോവിഡ് ബാധിതരുമായി സന്പർക്കം: ജീവനക്കാരുടെ സ്പെഷൽ കാഷ്വൽ ലീവ് റദ്ദാക്കി ഉത്തരവ്
Sunday, January 23, 2022 1:30 AM IST
തിരുവനന്തപുരം: കോവിഡ് ബാധിതരുമായി പ്രാഥമിക സന്പർക്കത്തിൽ വരുന്ന സർക്കാർ- അർധസർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷൽ കാഷ്വൽ ലീവ് റദ്ദാക്കി. നേരത്തേ അനുവദിച്ചിരുന്ന ഒരാഴ്ചത്തെ സ്പഷൽ കാഷ്വൽ ലീവാണ് ഒഴിവാക്കി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയത്.
പ്രാഥമിക സന്പർക്കത്തിൽ വരുന്നവർ അക്കാര്യം ഓഫീസിൽ അറിയിക്കണം. സ്വയം നിരീക്ഷണവും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും ഓഫീസിൽ പാലിക്കണം. രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യവകുപ്പ് മാർഗനിർദേശപ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.