വി.എസിന്റെ ഭാര്യക്കും കോവിഡ്
Sunday, January 23, 2022 1:29 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭാര്യ കെ.വസുമതിയ്ക്കും കോവിഡ് പിടിപെട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു വി.എസിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.