ശരത് ഒളിവിലല്ലെന്ന് സുഹൃത്തുക്കള്‍
Friday, January 21, 2022 12:39 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയ കേസിലെ ആറാം പ്രതി ആലുവ സ്വദേശി ശരത് ജി. നായര്‍ ഒളിവിലല്ലെന്നും ഇയാൾ ആലുവയിലെ വീട്ടിലുണ്ടെന്നും ശരത്തിന്റെ സുഹൃത്തുക്കള്‍ കൂടിയായ കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിസിഒഎ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ദിലീപ്, ദിലീപ് ആകുന്നതിന് മുന്‍പേ ബിസിനസ് തുടങ്ങിയ ആളാണ് ശരത്. അദ്ദേഹത്തിന്റെ ബിസിനസിനെ വേട്ടയാടരുത്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ശരത് മാധ്യമങ്ങളെ കാണാത്തത്. വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ശരത് ഊട്ടിയിലെ ഹോട്ടലിലായിരുന്നു. ശരത് പറഞ്ഞിട്ടല്ല തങ്ങളിത് വ്യക്തമാക്കുന്നതെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, ജില്ലാ സെക്രട്ടറി അനൂപ് മഹാദേവ, ജിജോ അഗസ്റ്റിന്, വി.സി. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.