ഇന്ത്യാ സ്കില്‍സ്: കേരളത്തിന്റെ ആദര്‍ശിനു സ്വര്‍ണം
Friday, January 21, 2022 12:39 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ മത്സരമായ ഇന്ത്യാ സ്കില്‍സിൽ കേരളത്തില്‍ നിന്നുള്ള സി.എസ്. ആദര്‍ശ് സ്വർണം നേടി. പ്ലംബിംഗ് ആന്‍ഡ് ഹീറ്റിംഗ് വിഭാഗത്തിലായിരുന്നു മത്സരം. പ്ലംബറായ ആദര്‍ശ് എറണാകുളം സ്വദേശിയാണ്.പ്ലംബിംഗ് ആന്‍ഡ് ഹീറ്റിംഗ് രംഗത്തെ യുവപ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണു മത്സരങ്ങള്‍.
പ്രമുഖ പിവിസി പൈപ്സ് ആന്‍ഡ് ഫിറ്റിംഗ്സ് കമ്പനിയായ, ട്രഫ്ളോ ബൈ ഹിന്ദ് വെയര്‍ , ഇന്ത്യന്‍ പ്ലംബിംഗ് സ്കില്‍സ് കൗണ്‍സില്‍ എന്നിവയുടെ പങ്കാളിത്തത്തോടെ, നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് മത്സരം സംഘടിപ്പിച്ചത്.
മൂന്നുദിവസത്തെ മത്സരത്തില്‍ 26 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര-ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 500-ലേറെ പേര് പങ്കെടുത്തു.