സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയമാകാന്‍ ഒരുങ്ങി ചാവറദര്ശന് പബ്ലിക് സ്കൂള്‍
Friday, January 21, 2022 12:39 AM IST
കൊച്ചി: സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയമാകാന്‍ ഒരുങ്ങി കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂള്‍.
കുട്ടികളുടെ കൃഷിയിടത്തിലെ ചീരകൃഷി, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള 34 ഇനം മുളകള്‍ കൊണ്ടുള്ള മുളവനം, അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങള്‍ ആഗിരണം ചെയ്യുന്ന മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍, പരമ്പരാഗത ഊര്‍ജ സ്രോതസുകളുടെ ഉപയോഗം, എല്‍ ഇഡി ബള്‍ബ്, സോളാര്‍ പാനല്‍ എന്നിവയുടെ ഉപയോഗം എന്നിവ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളിലുണ്ട്.