യുഎസിൽ സുഖമെന്നു മുഖ്യമന്ത്രി
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം: ആരോഗ്യപരിശോധനകൾ പൂർത്തിയായ സാഹചര്യത്തിൽ അമേരിക്കയിൽ താൻ സുഖമായി ഇരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ അമേരിക്കയിൽനിന്നു പങ്കെടുത്ത മുഖ്യമന്ത്രിയോട്, ആരോഗ്യം എങ്ങനെയുണ്ടെന്ന മന്ത്രിമാരുടെ ചോദ്യത്തിനായിരുന്നു പിണറായി വിജയന്റെ മറുപടി. ഏറെ നേരം പൊട്ടിച്ചിരിച്ച മുഖ്യമന്ത്രി, ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെന്നും പറഞ്ഞു.
മന്ത്രിസഭ ചേർന്നത് ഇന്ത്യൻ സമയം രാവിലെ ആയിരുന്നെങ്കിലും അവിടെ രാത്രി 10 മണി ആയെന്നു മുഖ്യമന്ത്രി അറിയിച്ചു.പുറത്ത് മൈനസ് ഡിഗ്രി തണുപ്പാണ്.എന്നാൽ ചൂട് ക്രമീകരിച്ചിരിക്കുന്നതിനാൽ മുറിക്കുള്ളിൽ തണുപ്പ് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.