കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കണമെന്ന് ഐഎംഎ
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).
വ്യാപക അടച്ചിടലുകൾ ഒഴിവാക്കണം. ദേശീയതലത്തിൽ വ്യാപനം നിയന്ത്രണത്തിലേക്കു നീങ്ങുന്പോൾ കേരളത്തിൽ രൂക്ഷമായ വ്യാപനം തുടരുകയാണ്.
ആൾക്കൂട്ട നിയന്ത്രണത്തിൽ അലംഭാവം ഉണ്ടാകുന്നു. ഒമീക്രോണ് വ്യാപനം അറിയുന്നതിനാവശ്യമായ ജീനോമിക് സീക്വൻസിംഗ് പരിശോധനകളും എസ്. ജീൻ പഠനങ്ങളും നടത്താൻ ആവശ്യമായ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആവശ്യമാണെന്നും ഐഎംഎ വ്യക്തമാക്കി.