പോലീസിന്റെ വീഴ്ചകൾ ഞെട്ടിക്കുന്നത്: ചെന്നിത്തല
Tuesday, January 18, 2022 1:27 AM IST
തിരുവനന്തപുരം: ഓരോ ദിവസത്തെയും പോലീസിന്റെ വീഴ്ചകൾ ഞെട്ടിക്കുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ടു പോയെന്ന് അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണ്. കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ്പി മാധ്യമങ്ങളോട് പറഞ്ഞത് നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു.