ദിലീപിന്റെ സുഹൃത്ത് ശരത് മുന്‍കൂര്‍ ജാമ്യം തേടി
Tuesday, January 18, 2022 1:19 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപിന്റെ സുഹൃത്തും ഹോട്ടലുടമയുമായ ആലുവ കല്ലുങ്കല്‍ ലെയിനില്‍ ശരത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്നാണ് ഹര്ജിക്കാരന് പറയുന്നത്. കേസില്‍ ആറാം പ്രതിയാണ് ശരത്.