എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യ ഓൺലൈൻ പരിശീലനം
Tuesday, January 18, 2022 1:18 AM IST
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഒരു മാസത്തെ സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം നൽകുന്നു.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി പ്രകാരമാണ് എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നത്.
എസ്എസ്എൽസി മുതൽ ബിരുദം വരെയുള്ള പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അപേക്ഷ വാട്സാപ്പ് നമ്പറടക്കം 17 നു മുൻപ് rpeeekm.emp. [email protected] വഴി രജിസ്റ്റർ ചെയ്യാം. എറണാകുളം പ്രഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനയുണ്ട്.