നേവി വാരാഘോഷം: അഭ്യാസ പ്രകടനവുമായി നാവികസേന
Saturday, December 4, 2021 11:18 PM IST
കൊച്ചി: നേവി വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചി കായലിന്റെ ഓളപ്പരപ്പില്‍ നാവികസേനാംഗങ്ങളുടെ അഭ്യാസപ്രകടനം. ഒരേസമയം കൗതുകവും ആകാംക്ഷയും നിറച്ച പ്രകടനങ്ങള്‍ ഒന്നരമണിക്കൂറിലേറെ നീണ്ടു.
വെള്ളത്തില്‍ മുങ്ങിത്താഴുന്ന ജീവനുകള്‍ നിമിഷനേരംകൊണ്ട് രക്ഷപ്പെടുത്തിയും, ഭീകരര്‍ കീഴടക്കിയ ബോട്ടുകള്‍ അതി വിദഗ്ധമായി സേന കൈയടക്കിയതുമെല്ലാം കാണികള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപി ഹോളി, മേയര്‍ എം. അനില്‍കുമാര്‍ മുതലായവര്‍ പങ്കെടുത്തു.