മനഃപൂർവം വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്കെതിരേ നടപടി
Tuesday, November 30, 2021 1:40 AM IST
തിരുവനന്തപുരം: അധ്യാപകരിൽ കോവിഡ് വാക്സിൻ എടുക്കാത്തവരുടെ വിവരങ്ങൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്. വാക്സിൻ എടുക്കാത്തവരുടെ ആരോഗ്യപ്രശ്നങ്ങൾ മെഡിക്കൽബോർഡ് വിലയിരുത്തും.
ആരോഗ്യപ്രശ്നങ്ങളില്ലാതെ മനഃപൂർവം വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരേ കർശനമായ നടപടി സ്വീകരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശിപാർശയും നല്കി. സംസ്ഥാനത്ത് 5000 ത്തോളം അധ്യാപകർ ഇനിയും വാക്സിനെടുക്കാൻ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.