മുഖ്യമന്ത്രി കഴിക്കുന്നത് ഹലാൽ ഭക്ഷണമോ: ഡി. പുരന്ദേശ്വരി
Tuesday, November 30, 2021 1:40 AM IST
കോട്ടയം: ഹലാൽ ഭക്ഷണം നല്ലതാണെന്നു മുഖ്യമന്ത്രി പറയുന്പോൾ മറ്റു ഭക്ഷണം മോശമാണോ എന്നു വ്യക്ക തമാക്കണമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി. കോവിഡ് സാഹചര്യത്തിൽ മുഖ്യമന്ത്രി ഇങ്ങനെ പറയുന്നതു ശരിയല്ല. മുഖ്യമന്ത്രി കഴിക്കുന്നത് ഹലാൽ ഭക്ഷണമാണോ എന്നു വ്യക്തമാക്കണം.
താത്പര്യമുള്ളവർ ഹലാൽ ഭക്ഷണം കഴിക്കട്ടെ. മറ്റുള്ളവർ കഴിക്കണമെന്നു പറയുന്നതു ശരിയല്ലെന്നും കോർ കമ്മിറ്റിക്കു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പുരന്ദേശ്വരി പറ ഞ്ഞു.
അട്ടപ്പാടിയിൽ ശിശുമരണ നിരക്ക് വർധിക്കുന്നതായും കേന്ദ്രം നൽകുന്ന ഫണ്ട് എങ്ങോട്ടു പോകുന്നു എന്നതിനു മുഖ്യമന്ത്രി മറുപടി പറയണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു.