നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: നീതി കിട്ടില്ലെന്ന നിരാശയിലെന്ന് എഫ്ഐആർ
Monday, November 29, 2021 2:05 AM IST
ആലുവ: ഭർത്തൃപീഡന പരാതിയിൽ ആലുവ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി.എൽ. സുധീറിൽനിന്നു നീതി കിട്ടില്ലെന്ന് ഉറപ്പായതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് നിയമവിദ്യാർഥിനി എടയപ്പുറം കക്കാട്ടിൽ മൊഫിയ പർവീൻ ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആർ.
ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് ആലുവ സ്റ്റേഷനിൽ എസ്എച്ച്ഒ മുമ്പാകെ ഇരുകക്ഷികളെയും വിളിച്ച് ചർച്ച നടക്കുമ്പോൾ ദേഷ്യം വന്ന മൊഫിയ ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ കരണത്ത് അടിച്ചിരുന്നു. ഈ സമയം എസ്എച്ച്ഒ കയർത്ത് സംസാരിച്ചതിലും ഇനിയൊരിക്കലും എസ്എച്ച്ഒയിൽനിന്നു നീതി ലഭിക്കില്ലെന്നും ഉറപ്പായപ്പോഴാണ് സംഭവ ദിവസം തന്നെ ജീവനൊടുക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു.