എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചതു മന്ത്രി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫംഗം: പ്രതിപക്ഷ നേതാവ്
Thursday, October 28, 2021 12:59 AM IST
തിരുവനന്തപുരം: എംജി സർവകലാശാലയിൽ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്ഐക്കാർ ആക്രമിച്ച സംഭവത്തിലെ പ്രതി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കഴിഞ്ഞ ദിവസം താൻ പറഞ്ഞതു തിരുത്തുന്നുവെന്നു വ്യക്തമാക്കിയാണ് അദ്ദേഹം പുതിയ ആരോപണം നിയമസഭയിൽ ഉന്നയിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ആരോപണ വിധേയൻ എന്നു താൻ തെറ്റായി പറയുകയും മന്ത്രി അതു നിഷേധിക്കുകയും ചെയ്തിരുന്നു. അപ്പോൾ അതു ഇതു തിരുത്താൻ ശ്രമിച്ചെങ്കിലും തനിയ്ക്ക് അവസരം ലഭിച്ചില്ല-അദ്ദേഹം പറഞ്ഞു.
സഭയിലുണ്ടായിരുന്ന മന്ത്രി ശിവൻകുട്ടി പ്രതികരിച്ചില്ല.