നെടുന്പാശേരിയിൽ അടിയന്തര യോഗം
Tuesday, October 19, 2021 1:06 AM IST
നെടുമ്പാശേരി: ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിഐഎസ്എഫ്, എമിഗ്രേഷൻ, കസ്റ്റംസ്, ഫയർ ആൻഡ് റെസ്ക്യു തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ഇടുക്കി ഡാം തുറന്ന ശേഷം പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച ശേഷം മറ്റു നടപടികൾ സ്വീകരിക്കാനാണു തീരുമാനം.