10 ലക്ഷം ധനസഹായം നൽകണം: രമേശ് ചെന്നിത്തല
Tuesday, October 19, 2021 1:06 AM IST
മുണ്ടക്കയം: ദുരന്തങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കു 10 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും നാശനഷ്ടം ഉണ്ടായവർക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.
ദുരന്തമേഖല സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോടു പ്രതീ കരിക്കുകയായിരുന്നു അദ്ദേഹം. എംപിമാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.സി. ജോസഫ്, ഇ.എം. ആഗസ്തി, ജോഷി ഫിലിപ്പ്, ടോമി കല്ലാനി എന്നിവർ ഒപ്പമുണ്ടായിരുന്നു.