ശബരിമല ക്ഷേത്രം: എന്‍. പരമേശ്വരന് നമ്പൂതിരി മേല്‍ശാന്തി: മാളികപ്പുറത്ത് ശംഭു നമ്പൂതിരി
Sunday, October 17, 2021 11:58 PM IST
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ എന്‍. പരമേശ്വരന് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു.
മാളികപ്പുറം ക്ഷേത്രത്തില്‍ ശംഭു നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. തുലാം ഒന്നായ ഇന്നലെ രാവിലെ ശബരിമല ക്ഷേ്ത്രസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിനു മുമ്പിലുമായി നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്.
മാവേലിക്കര തട്ടാരമ്പലം കളിക്കല് മഠത്തിലെ അംഗമാണ് ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എന്‍. പരമേശ്വരന് നമ്പൂതിരി. കോഴിക്കോട് പന്നിയങ്കര കല്ലായി കുറുവക്കാട് ഇലത്ത് അംഗമാണ് മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി.
ഇരുമേല്ശാന്തിമാരുടെയും അവരോധിക്കല്‍ ചടങ്ങ് മണ്ഡല മഹോത്സവത്തിനായി നട തുറക്കുന്ന തുലാം 30നു (നവംബര്‍ 15) രാത്രി സന്നിധാനത്തു നടക്കും.
വൃശ്ചികം ഒന്നിനു നട തുറക്കേണ്ടത് പുതിയ മേല്‍ശാന്തിമാരാണ്. പുറപ്പെടാ ശാന്തിമാരായതിനാല് തുടര്‍ന്നുള്ള ഒരു വര്‍ഷം ഇരുവരും ശബരിമലയില്‍ താമസിച്ച് പൂജാകര്‍മങ്ങള്‍ നടത്തണം.