കുതിച്ചുയർന്ന്‌ ഇടുക്കിയിലെ ജലനിരപ്പ്; ഒറ്റദിവസം കൂടിയത് 2.68 അ​​ടി
കുതിച്ചുയർന്ന്‌ ഇടുക്കിയിലെ ജലനിരപ്പ്; ഒറ്റദിവസം കൂടിയത് 2.68 അ​​ടി
Sunday, October 17, 2021 1:46 AM IST
തൊ​​​ടു​​​പു​​​ഴ: ബ്ലൂ ​​​അ​​​ല​​​ർ​​​ട്ട് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ ഒ​​​രു​​​ ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ജ​​​ല​​​നി​​​ര​​​പ്പ് 2.68 അ​​​ടി ഉ​​​യ​​​ർ​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ജ​​​ല​​​നി​​​ര​​​പ്പ് 2390.86 അ​​​ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​ന് 2393.54 അ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

റൂ​​​ൾ​​​ ക​​​ർ​​​വ​​​നു​​​സ​​​രി​​​ച്ച് 2396.86 അ​​​ടി​​​യി​​​ലെ​​​ത്തി​​​യാ​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും 2397.86-ൽ ​​​റെ​​​ഡ് അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ക്കും. 2403 അ​​​ടി​​​യാ​​​ണ് അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ പ​​​ര​​​മാ​​​വ​​​ധി സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി.

അ​​​തേസ​​​മ​​​യം നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ണ​​​ക്കെ​​​ട്ട് തു​​​റ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 132 അ​ടി​യി​ലേ​ക്ക്

ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 130 അ​​​​ടി പി​​​​ന്നി​​​​ട്ടു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് ജ​​​​ല​​​​നി​​​​ര​​​​പ്പ് 130 അ​​​​ടി​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 128.8 അ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്ന​​​​ത് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് 129.15 അ​​​​ടി​​​​യും നീ​​​​രൊ​​​​ഴു​​​​ക്ക് 3920 അ​​​​ടി​​​​യു​​​​മാ​​​​യി. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് 1.2 അ​​​​ടി​​​​യു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.


അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ വൃ​​​​ഷ്ടി​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ന്ന വെ​​​​ള്ളം സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​രം ക്യു​​​ബി​​​ക് മീ​​​റ്റ​​​ർ ക​​​​ട​​​​ന്ന് ജ​​​​ല​​​​നി​​​​ര​​​​പ്പ് പു​​​​ല​​​​ർ​​​​ച്ച​​​​യോ​​​​ടെ 132 അ​​​​ടി പി​​​​ന്നി​​​​ടു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 1300 ഘ​​​​ന​​​​യ​​​​ടി വെ​​​​ള്ള​​​​മാ​​​​ണ് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​ക്കു​​​​ന്ന​​​​ത്.

അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ൾ തു​​​റ​​​ന്നു

ജ​​​ല​​​നി​​​ര​​​പ്പു​​​യ​​​ർ​​​ന്ന​​​തോ​​​ടെ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ക​​​ല്ലാ​​​ർ,മ​​​ല​​​ങ്ക​​​ര, ലോ​​​വ​​​ർ ​​​പെ​​​രി​​​യാ​​​ർ, ക​​​ല്ലാ​​​ർ​​​കു​​​ട്ടി, മാ​​​ട്ടു​​​പ്പെ​​​ട്ടി, കു​​​ണ്ട​​​ള എ​​​ന്നീ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളു​​​ടെ ഷ​​​ട്ട​​​റു​​​ക​​​ൾ തു​​​റ​​​ന്നു. മ​​​ല​​​ങ്ക​​​ര ഡാ​​​മി​​​ന്‍റെ ആ​​​റു​​​ ഷ​​​ട്ട​​​റു​​​ക​​​ൾ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ഓ​​​ടെ 1.30 മീ​​​റ്റ​​​ർ വീ​​​തം ഉ​​​യ​​​ർ​​​ത്തി തൊ​​​ടു​​​പു​​​ഴ​​​യാ​​​റി​​​ലേ​​​ക്ക് വെ​​​ള്ളം തു​​​റ​​​ന്നു​​​വി​​​ട്ടു.

സെ​​​ക്ക​​​ൻ​​​ഡി​​​ൽ 265.865 ക്യു​​​ബി​​​ക് മീ​​​റ്റ​​​ർ വെ​​​ള്ള​​​മാ​​​ണ് പു​​​റ​​​ത്തേ​​​ക്ക് ഒ​​​ഴു​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തൊ​​​ടു​​​പു​​​ഴ, മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റു​​​ക​​​ളു​​​ടെ തീ​​​ര​​​ത്തു​​​ള്ള​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.