കോട്ടയം ജില്ലയിലെ ഏകോപന ചുമതല മന്ത്രി കെ. രാജന്
Sunday, October 17, 2021 12:51 AM IST
തിരുവനനന്തപുരം: ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാശ്വാസ-ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല റവന്യു മന്ത്രി കെ രാജനു നൽകി.
കോട്ടയത്തെത്തിയ മന്ത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നിർദേശം നൽകി. അടുത്ത രണ്ടു ദിവസം റവന്യു മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും.