ഹര്‍ത്താല്‍; സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി
Saturday, September 25, 2021 12:47 AM IST
കൊച്ചി: തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് ഹൈക്കോടതി തീര്‍പ്പാക്കി.
ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യവും സംരക്ഷണവും നല്‍കുമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നവര്‍ 10 ദിവസം മുമ്പ് പൊതുജനങ്ങള്‍ക്ക് നോട്ടീസ് നല്‍കണമെന്നു നേരത്തേ ഹൈക്കോടതിയുടെ നിര്‍ദേശമുള്ളതാണെന്ന് ഹര്‍ജിയിൽ പറയുന്നു. എന്നാല്‍ ഇതു പാലിക്കാതെയാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്നതെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.