വെന്റിലേറ്ററുകൾ കാരിത്താസ് ഇന്ത്യ മുഖ്യമന്ത്രിക്കു കൈമാറും
Saturday, September 18, 2021 12:48 AM IST
തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസിയായ കാരിത്താസ് ഇന്ത്യ കേരളത്തിലെ അഞ്ചു സർക്കാർ മെഡിക്കൽ കോളജുകൾക്കും കൊച്ചി ജനറൽ ആശുപത്രിക്കും നൽകുന്ന ഐസിയു വെന്റിലേറ്ററുകൾ ഇന്നു 12.30ന് മുഖ്യമന്ത്രി പിണറായി വിജയന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കൈമാറും.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ തിരുവനന്ത പുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ബിഷപ് ഡോ. ക്രിസ്തുദാസ്, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പോൾ മൂഞ്ഞേലി, മലങ്കര സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് മുകളുംപുറത്ത് എന്നിവർ സംബന്ധിക്കും. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 12 യൂണിറ്റുകളാണു നൽകുന്നത്.