ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു സമാപനം
Friday, September 17, 2021 1:54 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലിയുടെ ഒരു വർഷം നീണ്ട പരിപാടികൾക്ക് ഇന്നു സമാപനം.
ഉച്ചകഴിഞ്ഞു രണ്ടിന് ഹോട്ടൽ ഹൈസിന്തിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ച് മക്ബുൽ റഹ്മാൻ സംവിധാനം ചെയ്ത ‘ദ അണ്‍നോണ്‍ വാരിയർ’ എന്ന ഡോക്യുമെന്ററി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ റിലീസ് ചെയ്യും.
മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്. 2020 സെപ്റ്റംബർ 17നാണ് സുവർണ ജൂബിലി ആഘോഷത്തിനു തുടക്കമിട്ടത്.