ഇടുക്കി അണക്കെട്ടിൽ 2.4 അടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട്
Tuesday, July 27, 2021 12:56 AM IST
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2.4 അടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. ഇന്നലെ രാവിലെ ഏഴിന് 2370.18 അടിയാണ് ജലനിരപ്പ്. 2372.58 അടിയാണ് നിലവിലെ ബ്ലൂ അലർട്ട് ലെവൽ. ജൂലൈ 31 വരെയുള്ള റൂൾ കർവ് പ്രകാരം ജലനിരപ്പ് 2378.58 അടി ഓറഞ്ച് അലർട്ട് ലെവലും 2379.58 അടി റെഡ് അലർട്ട് ലെവലുമാണ്. സംഭരണശേഷിയുടെ 64 ശതമാനം വെള്ളം നിലവിൽ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ ഇരട്ടിയാണിത്.