സഹകരണ സ്ഥാപനങ്ങളിലെ സോഫ്റ്റ്വെയറിൽ ഭേദഗതി വേണം
Monday, July 26, 2021 12:33 AM IST
വാഴക്കുളം: സംസ്ഥാന സഹകരണ വകുപ്പ് ശാസ്ത്രീയമായി പുനസംഘടിപ്പിക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ കംപ്യൂട്ടർ സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കോ - ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർമാർക്കും ഓഡിറ്റർമാർക്കും സൗകര്യപ്രദമായ രീതിയിൽ സംഘങ്ങളിലെ കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ആവശ്യമായ ഭേദഗതികൾ അടിയന്തിരമായി ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് രജിസ്ട്രാർക്ക് നേരത്തേ തന്നെ കത്തു നൽകിയിരുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി എം. രാജേഷ് കുമാർ എന്നിവർ അറിയിച്ചു.