ഐ​സി​എ​സ്ഇ​ക്ക് 100% വി​ജ​യം; ഐ​എ​സ്‌​സി​ക്ക് 99.96%
ഐ​സി​എ​സ്ഇ​ക്ക്  100% വി​ജ​യം;  ഐ​എ​സ്‌​സി​ക്ക്  99.96%
Sunday, July 25, 2021 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​സി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 100 ശതമാനവും ​​ഐ​​​എ​​​സ്‌​​​സി പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ 99.96 ശതമാനവും ​​വി​​​ജ​​​യം. അ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ക്കാ​​​ത്ത​​തി​​നാ​​ൽ ഇ​​​ത്ത​​​വ​​​ണ റാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

സം​​​സ്ഥാ​​​ന​​​ത്ത് 158 സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 7,787 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഐ​​​സി​​​എ​​​സ്ഇ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. ഐ​​​എ​​​സ്‌​​​സി​​​ക്ക് 68 സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്ന് 2,775 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ഐ​​​സി​​​എ​​​സ്ഇ​​​ക്ക് 99.98 ശതമാനവും ​​ഐ​​​എ​​​സ്‌​​​സി​​​ക്ക് 99.76ശതമാനവുമാ​​​ണ് വി​​​ജ​​​യം.


കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ വേ​​​ണ്ടെ​​​ന്നുവ​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​വ​​​സാ​​​ന ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​ന്‍റെ ശ​​​രാ​​​ശ​​​രി ക​​​ണ​​​ക്കാക്കിയാണു ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.