ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠന ഉപകരണം
Saturday, July 24, 2021 2:10 AM IST
തിരുവനന്തപുരം: ആദിവാസി മേഖലയിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം നേരിടുന്ന പട്ടികവർഗ വിദ്യാർഥികളുടെ കണക്ക് പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശേഖരിച്ച് ക്രോഡീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു വേണ്ടി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കൈറ്റ് സ്കൂളുകൾക്കു നൽകിയ ലാപ്ടോപ്പുകൾ ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസിനായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 43,952 പട്ടിക വർഗ കുട്ടികൾക്കാണ് പുതുതായി ഉപകരണങ്ങൾ ആവശ്യമുള്ളതെന്നാണ് കണ്ടെത്തിയതെന്നും സജീവ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
നാലുഘട്ടങ്ങളായാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം. കൂടാതെ പിന്നാക്ക പ്രദേശങ്ങൾ ഉൾപ്പെടെയുള്ള മേഖലയിലെ എല്ലാ കൂട്ടികൾക്കും ഓണ്‍ലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കൂന്നതിനായി പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനതല കാന്പയിൻ സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
സ്കൂൾ തലത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് കണക്കെടുപ്പു നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.