ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Wednesday, June 23, 2021 12:48 AM IST
അമ്പലപ്പുഴ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ വെളുത്താർ പറമ്പിൽ ജയിംസ് ഷേർളി ദമ്പതികളുടെ മകൾ അഖില ജയിംസ് (സ്നേഹ-29 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.45 ഓടെയായിരുന്നു സംഭവം.
ഭർത്താവ് ഗോഡ്സണ്‍ ലഭിച്ച കുടുംബ ഓഹരിയിൽ അടുത്തിടെയാണ് ഇവർ ഷെഡ് വച്ച് താമസമാരംഭിച്ചത്. സമീപവാസികളായ അടുത്ത ബന്ധുക്കളുമായുള്ള കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത് സംഭവവുമായി ബന്ധപ്പെട്ട് സ്നേഹയുടെ വീട്ടുകാർ പുന്നപ്ര പോലീസിൽ പരാതി നൽകി. മക്കൾ: റയൺ, എയ്ഡൺ.