മന്ത്രി സ്ഥാനത്തെ ചൊല്ലി അസംതൃപ്തിഇല്ലെന്ന് ഗണേഷ്കുമാർ
Wednesday, May 19, 2021 1:07 AM IST
പത്തനാപുരം: മന്ത്രി സ്ഥാനം സംബന്ധിച്ച് അസംതൃപ്തനല്ലെന്ന് ഗണേഷ്കുമാർ. ഇടതുമുന്നണി മന്ത്രി സഭയിൽ ആദ്യ ടേമിൽ മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ തനിക്കോ പാർട്ടിക്കോ യാതൊരു അസംതൃപ്തിയുമില്ലെന്ന് കേരള കോൺഗ്രസ്(ബി)ചെയർമാൻ കെ ബി ഗണേഷ്കുമാർ എംഎൽഎ പത്തനാപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇടതുമുന്നണി ഉഭയകക്ഷി ചർച്ചയിലാണ് മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയും തീരുമാനവുമുണ്ടായത്. എല്ലാവരും ചേർന്ന് ആലോചിച്ചെടുത്ത തീരുമാനമാണ്. പാർട്ടിയെ ജനകീയ പിന്തുണയുള്ള നിർണായക ശക്തിയാക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു.