കടല്‍പ്പായലില്‍ നിന്നു ഹെര്‍ബല്‍ ഗാര്‍ഗിള്‍
Wednesday, May 19, 2021 1:07 AM IST
കൊച്ചി: കടല്‍പ്പായലില്‍നിന്ന് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളോട് കൂടിയ 100ശതമാനം ഹെര്‍ബലായിട്ടുള്ള ഗാര്‍ഗിള്‍ വികസിപ്പിച്ചെടുത്ത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബോദിന നാച്വറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ബിഎന്‍പിഎല്‍). ഉപയോഗിച്ച് 30 സെക്കന്‍ഡിനുള്ളിൽ വൈറസുകളേയും ബാക്ടീരിയകളെയും ഇതിനു നശിപ്പിക്കാനാകുമെന്നു പറയുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സീറോള്‍ എന്ന് പേരുള്ള ഈ ഗാര്‍ഗിള്‍ വികസിപ്പിച്ചെടുത്തതെന്നു കന്പനി എംഡി ബോബി കിഴക്കേത്തറയും ഡയറക്ടർ ദിവ്യ ബോബിയും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.bodin anaturals.com സന്ദര്‍ശിക്കുക.