കുതിരാനിലെ ടണൽ നിര്‍മാണം:ഒന്നര മാസംകൂടി വേണമെന്ന്
Tuesday, May 18, 2021 12:22 AM IST
കൊച്ചി: ദേശീയപാതയില്‍ മണ്ണുത്തി -വടക്കഞ്ചേരി റൂട്ടില്‍ കുതിരാനിലെ ഒരു ടണലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസംകൂടി സമയം വേണമെന്നു കരാര്‍ കമ്പനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യവും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണു നിര്‍മാണ കമ്പനിയായ തൃശൂര്‍ എക്സ്പ്രസ് വേ ഒന്നര മാസംകൂടി സമയം തേടിയത്. നേരത്തെ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ മാര്‍ച്ച് 31 നകം ഇരട്ട ടണലുകളില്‍ ഒന്നിന്റെ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു കമ്പനി ഉറപ്പു നല്‍കിയിരുന്നു.