മാധ്യമപ്രവർത്തകർ തിരിച്ചറിയൽ കാർഡ് കരുതണം
Tuesday, May 18, 2021 12:22 AM IST
തിരുവനന്തപുരം: ലോക്ഡൗണ്‍ നിലനിൽക്കുന്ന കാലയളവിൽ ഓണ്‍ ലൈൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാ മാധ്യമപ്രവർത്തകർക്കും അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് സംസ്ഥാനത്തുടനീളം യാത്ര ചെയ്യാമെന്ന് ഡിജിപി ഉത്തരവിറക്കി. ഓഫീസ് ഐഡന്റിറ്റി കാർഡ്, പ്രസ് അക്രഡിറ്റേഷൻ കാർഡ്, പ്രസ് ക്ലബ് ഐഡന്റിറ്റി കാർഡ് എന്നിവ കാണിച്ച് സംസ്ഥാനത്തുടനീളം യാത്ര ചെയ്യാം. മാധ്യമ പ്രവർത്തകർക്ക് യാത്ര ചെയ്യാൻ പ്രത്യേക പോലീസ് പാസ് ആവശ്യമില്ലെന്നും ഡിജിപി ഉത്തരവിൽ അറിയിച്ചു.