ഓക്സിജന്‍ കിടക്കകളിൽ പകുതി കോവിഡ് രോഗികൾക്ക്
Tuesday, May 11, 2021 12:40 AM IST
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും 50 ശതമാനം ഓക്സിജന്‍ കിടക്കകളും ഐസിയു കിടക്കകളും കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശം.
കൂടാതെ എല്ലാ സ്വകാര്യ ആശുപത്രികളും അടിയന്തരമായി കോവിഡ് ഒപികള്‍ ആരംഭിക്കണമെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ആശുപത്രികളിലെ ഫീവര്‍ ക്ലിനിക്കുകള്‍ കോവിഡ് ക്ലിനിക്കുകളാക്കി ഇവിടങ്ങളില്‍ കോവിഡ് പരിശോധനയും നടത്തണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ മാസം 31 വരെ കോവിഡ് ഇതര ചികിത്സകള്‍ അത്യാവശ്യമെങ്കില്‍ മാത്രം നടത്തുക.
ഇതു സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശം ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ആശുപത്രികളെ അറിയിക്കും.