പ്രോട്ടോകോൾ പാലിക്കാത്ത ക്ലിനിക്കുകൾക്ക് എതിരേ നടപടി
Sunday, May 9, 2021 1:13 AM IST
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ശരിയായ രീതിയിൽ പാലിക്കാതെ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകൾ ശേഖരിക്കുന്ന കാര്യത്തിലും തിരക്കു നിയന്ത്രിക്കുന്ന കാര്യത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടാകരുത്.
സർക്കാർ മെഡിക്കൽ കോളജുകളിൽനിന്നും ഹൗസ് സർജൻസി കഴിഞ്ഞ് ഇറങ്ങിയവരിൽ നോണ്‍ അക്കാഡമിക് ജെആർ ആയി ചുമതലയേൽക്കാൻ നിർദേശം ലഭിച്ചവർ എത്രയും പെട്ടെന്ന് അത് ചെയ്യണം. അല്ലാത്തപക്ഷം, സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരെ നിയമിച്ചുകൊണ്ട് മെഡിക്കൽ കോളജുകൾ ആ ഒഴിവുകൾ നികത്തണം.