വീടുകളിലെത്തി പരിശോധന; ഞായറാഴ്ച സന്പൂർണ ലോക്ക്ഡൗണ്‍ ഇല്ല
Wednesday, April 21, 2021 12:39 AM IST
തിരുവനന്തപുരം: കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ വീടുകളിലും എത്തി കോവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പിനു സർക്കാർ നിർദേശം. ഞായറാഴ്ച സന്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്നും ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി നൽകണമെന്നുമുള്ള നിർദേശങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തള്ളി.
കോവിഡ് വ്യാപനമുണ്ടാകുന്ന പ്രദേശങ്ങളിൽ സന്പർക്കത്തിലുള്ളവരെ മുഴുവൻ കണ്ടെത്തി പരിശോധിക്കും. ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നത്. ഇതോടൊപ്പം രണ്ടാം തരംഗത്തിൽ കൊറോണ വൈറസിന് ഏതെങ്കിലും തരത്തിലുള്ള ജനിതകമാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് ശാസ്ത്രീയ വിലയിരുത്തൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്തും.