കെടെറ്റ്: മേയ് ആറു വരെ അപേക്ഷിക്കാം
Wednesday, April 21, 2021 12:11 AM IST
തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷൽ വിഭാഗം (ഭാഷാ യുപി. തലംവരെ/ സ്പെഷൽ വിഷയങ്ങൾ ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതാപരീക്ഷയുടെ (കെടെറ്റ്) വിജ്ഞാപനമായി. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതിയതി പ്രഖ്യാപിക്കും. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്പോർട്ടൽ വഴി 28 മുതൽ മേയ് ആറു വരെ സമർപ്പിക്കാം.
ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്സി/ എസ്ടി/ പിഎച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ, നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ https://ktet.keral a.gov.in, www.keralaparee kshabhavan.in എന്നിവയിൽ ലഭ്യമാണ്.
ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. പറഞ്ഞ പ്രകാരം 2020 ഒക്ടോബർ 19 ന് ശേഷം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തിയതി പിന്നീട് അറിയിക്കും.