കോണ്‍ഗ്രസ് ആശയമുൾക്കൊള്ളുന്ന ആർക്കും വരാം: മുല്ലപ്പള്ളി
Tuesday, April 20, 2021 12:34 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആശയങ്ങളും ആദർശങ്ങളും ഉൾക്കൊള്ളുന്ന ആർക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചെറിയാൻ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്കു ക്ഷണിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഉപാധികളോടെ ആരെയെങ്കിലും സ്വീകരിക്കുന്ന കീഴ്വഴക്കം കോണ്‍ഗ്രസിലില്ല. ചെറിയാൻ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് വരുന്നതിൽ തടസമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.