കോവിഡ്: സ്പീക്കർ ആശുപത്രി വിട്ടു
Monday, April 19, 2021 12:22 AM IST
തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു.
കോവിഡ് നെഗറ്റീവായ സാഹചര്യത്തിലാണിത്. റിവേഴ്സ് ക്വാറന്റൈനിൽ ഒരാഴ്ച കൂടി ഔദ്യോഗിക വസതിയായ നീതിയിൽ വിശ്രമിക്കും. കോവിഡിനൊപ്പമുണ്ടായ ന്യൂമോണിയ ബാധ പൂർണമായി ശമിച്ചിട്ടില്ല.
സ്വർണ- ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് മൊഴിയെടുത്തതിനു പിന്നാലെയാണ് കോവിഡ് ബാധിതനായ സ്പീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.