കോവിഡ് ചികിത്സയ്ക്കുശേഷം ഉമ്മൻ ചാണ്ടി മടങ്ങിയത് പിപിഇ കിറ്റ് ധരിച്ച്
Monday, April 19, 2021 12:22 AM IST
തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കു ശേഷം പിപിഇ കിറ്റ് ധരിച്ച ശേഷം ആശുപത്രിയിൽ നിന്നു മടങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോവിഡ് പ്രതിരോധത്തിനു മികച്ച മാതൃകയായി.
കോവിഡ് ചികിത്സ കഴിഞ്ഞു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജഗതിയിലെ വീട്ടിലേക്കു മകൻ ചാണ്ടി ഉമ്മനൊപ്പം പിപിഇ കിറ്റും ധരിച്ചു മടങ്ങിയ ഉമ്മൻ ചാണ്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
വി.ടി. ബൽറാം എംഎൽഎയാണ് പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ നിന്നു മടങ്ങുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.