ക്രൈം​ബ്രാ​ഞ്ച് കേ​സ് റ​ദ്ദാ​ക്കൽ: റി​വ്യൂ ഹ​ര്‍​ജി ന​ല്‍​കും
ക്രൈം​ബ്രാ​ഞ്ച് കേ​സ്  റ​ദ്ദാ​ക്കൽ: റി​വ്യൂ ഹ​ര്‍​ജി ന​ല്‍​കും
Sunday, April 18, 2021 1:55 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​രു പ​​​റ​​​യാ​​​ന്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന സ​​​ന്ദീ​​​പ് നാ​​​യ​​​രു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു താ​​​ന്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യ സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് വി​​​ധി പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ റി​​​വ്യൂ ഹ​​​ര്‍​ജി ന​​​ല്‍​കും. എ​​​റ​​​ണാ​​​കു​​​ളം തൃ​​​ക്കാ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഡ്വ. ആ​​​ര്‍. സു​​​നി​​​ല്‍ കു​​​മാ​​​റാ​​​ണ് റി​​​വ്യൂ ഹ​​​ര്‍​ജി ന​​​ല്‍​കു​​​ന്ന​​​ത്.

ഇ​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​രു പ​​​റ​​​യാ​​​ന്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി എ​​​ന്നാ​​​രോ​​​പി​​​ച്ചു സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ പൂ​​​ജ​​​പ്പു​​​ര ജ​​​യി​​​ലി​​​ല്‍നി​​​ന്നു പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​ക്ക് ക​​​ത്തെ​​​ഴു​​​തി​​​യി​​​രു​​​ന്നു. വാ​​​ര്‍​ത്ത​​​ക​​​ളി​​​ല്‍നി​​​ന്ന് ഈ ​​​വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് അ​​​ഡ്വ. സു​​​നി​​​ല്‍ കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഇ​​​ഡി​​​ക്കെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. ഈ ​​​കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ ഇ​​​ഡി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ പി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ എ​​​ട്ടാ​​​മ​​​ത്തെ എ​​​തി​​​ര്‍ക​​​ക്ഷി​​​യാ​​​യി സു​​​നി​​​ല്‍ കു​​​മാ​​​റി​​​നെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


ത​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ള്‍ കേ​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ട​​​തി​​​യി​​​ല്‍ ത​​​നി​​​ക്ക് വാ​​​ദ​​​മു​​​ന്ന​​​യി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സു​​​നി​​​ല്‍ കു​​​മാ​​​ര്‍ റി​​​വ്യൂ ഹ​​​ര്‍​ജി ന​​​ല്‍​കു​​​ന്ന​​​ത്. വി​​​ധി പ​​​റ​​​ഞ്ഞ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി​​​ക്കു​​ ശേ​​​ഷ​​​മേ ഇ​​​നി സി​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ എ​​​ന്ന​​​തി​​​നാ​​​ല്‍ അ​​​വ​​​ധി​​​ക്കു ശേ​​​ഷം റി​​​വ്യൂ ഹ​​​ര്‍​ജി ഫ​​​യ​​​ല്‍ ചെ​​​യ്യു​​​മെ​​​ന്ന് അ​​​ഡ്വ. സു​​​നി​​​ല്‍ കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.