ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകൾ മാറ്റി
Saturday, April 17, 2021 1:29 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച അന്തിമതീരുമാനം ജൂണ്‍ ആദ്യവാരം കൈക്കൊള്ളുമെന്ന് കൗണ്‍സിൽ അധികൃതർ അറിയിച്ചു.
ഐഎസ്സി പരീക്ഷകൾ നടത്തുന്പോൾ പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതാനുള്ള അവസരം നൽകും.