വിദ്യാലയ കാവ്യപ്രതിഭ പുരസ്കാരം
Saturday, April 17, 2021 12:53 AM IST
തൃശൂർ: കവി മുല്ലനേഴിയുടെ സ്മരണയ്ക്കായി മലയാളത്തിൽ കവിതയെഴുതുന്ന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ വിദ്യാലയ കാവ്യപ്രതിഭ പുരസ്കാരത്തിനു പ്ലസ് ടു വരെയുള്ള വിദ്യാർഥികളിൽനിന്നു കവിതകൾ ക്ഷണിക്കുന്നു. മൂവായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമാണു സമ്മാനം. രക്ഷിതാക്കളുടേയോ അധ്യാപകരുടേയോ സാക്ഷ്യപത്രം സഹിതം മേയ് അഞ്ചിനകം ഡോ. സി. രാവുണ്ണി, രാമാരാമം, എറവ് പി.ഒ, തൃശൂർ 680 620 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോണ്- 94472