രണ്ടരലക്ഷം പേർക്ക് ഇന്നും നാളെയുമായി കോവിഡ് പരിശോധന
Friday, April 16, 2021 1:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടരലക്ഷം പേർക്ക് ഇന്നും നാളെയുമായി കോവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പ് ജോലിയിൽ പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തും.
കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിലുള്ളവർ, പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ജനസേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യൂട്ടീവുകൾ തുടങ്ങിയ ഹൈ റിസ്ക് ആളുകളിൽ പരിശോധന നടത്തും.
ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർടിപിസിആർ ടെസ്റ്റിംഗ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും.