കെ.​എം.​ ഷാ​ജി​യെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
കെ.​എം.​ ഷാ​ജി​യെ  വീ​ണ്ടും ചോ​ദ്യംചെ​യ്യും
Wednesday, April 14, 2021 1:26 AM IST
കോ​​​ഴി​​​ക്കോ​​​ട്: കെ.​​​എം.​ ഷാ​​​ജി എം​​​എ​​​ല്‍​എ​​​യു​​​ടെ വീ​​​ട്ടി​​​ല്‍ വി​​​ജി​​​ല​​​ന്‍​സ് പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ന്നു.
ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​ജി​​ല​​ന്‍സ് ന​​ട​​ത്തി​​യ റെ​​യ്ഡി​​ല്‍ കെ.​​എം. ഷാ​​ജി എം​​എ​​ല്‍എ​​യു​​ടെ ര​​ണ്ട് വീ​​ടു​​ക​​ളി​​ല്‍നി​​ന്നാ​​യി സ്വ​​ര്‍ണാ​​ഭ​​ര​​ണ​​മു​​ള്‍പ്പെ​​ടെ ക​​ണ്ടെ​​ടു​​ത്തു. ക​​ണ്ണൂ​​രി​​ലെ വീ​​ട്ടി​​ല്‍നി​​ന്ന് രേ​​ഖ​​ക​​ളി​​ല്ലാ​​ത്ത 47,35,500 രൂ​​പ, 60 ഗ്രാം ​​സ്വ​​ര്‍ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യും കോ​​ഴി​​ക്കോ​​ട്ടെ വീ​​ട്ടി​​ല്‍ നി​​ന്ന് 475 ഗ്രാം ​​സ്വ​​ര്‍ണാ​​ഭ​​ര​​ണം, 30,000 രൂ​​പ, വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ വി​​ദേ​​ശ ക​​റ​​ന്‍സി​​ക​​ള്‍, ര​​ണ്ട് വീ​​ട്ടി​​ല്‍ നി​​ന്നു​​മാ​​യി 77 രേ​​ഖ​​ക​​ള്‍ എ​​ന്നി​​വ​​യാ​​ണ് വി​​ജി​​ല​​ന്‍സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

വി​​ദേ​​ശ​​ക​​റ​​ന്‍സി​​ക​​ള്‍ മ​​ക്ക​​ളു​​ടെ നാ​​ണ​​യശേ​​ഖ​​ര​​മാ​​ണെ​​ന്ന് ഷാ​​ജി അ​​റി​​യി​​ച്ച​​തോ​​ടെ ഇ​​ത് മ​​ഹ​​സ​​റി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം വി​​ട്ടു​​ന​​ല്‍കി.


രേ​​​ഖ​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​ണ് ഷാ​​​ജി​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ശേ​​​ഖ​​​രി​​​ച്ച വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ സ​​​ഹി​​​ത​​​മു​​​ള്ള റി​​​പ്പോ​​​ര്‍​ട്ട് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കും.

പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വി​​​ദേ​​​ശ​​​യാ​​​ത്രാ വി​​​വ​​​ര​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള രേ​​​ഖ​​​ക​​​ള്‍ വി​​​ജി​​​ല​​​ന്‍​സ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 28 ത​​​വ​​​ണ​​​യാ​​​ണ് ഷാ​​​ജി വി​​​ദേ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്. ദു​​​ബാ​​​യ്, സൗ​​​ദി, ഖ​​​ത്ത​​​ര്‍‌, ഇ​​​ന്തോ​​​നേ​​​ഷ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഷാ​​​ജി സ​​​ന്ദ​​​ര്‍​ശി​​​ച്ചെന്നാ​​​ണ് വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.