സ്കൂൾ തുറക്കൽ വൈകിയേക്കും
Monday, April 12, 2021 2:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷവും സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ വൈകിയേക്കുമെന്നു സൂചന.
ഈ അധ്യയന വർഷം നടത്തിയപോലെ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യമാണ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. എന്നാൽ, ഔദ്യോഗിക തലത്തിൽ തീരുമാനം കൈക്കൊള്ളുക പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷമാകും. നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.