ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: പി.സി. ജോർജ്
Monday, April 12, 2021 1:44 AM IST
തൊടുപുഴ: തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് പി.സി.ജോർജ് എംഎൽഎ. ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്) യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനു മുന്നോടിയായി സംഘടിപ്പിച്ച ഭാരത് അമൃത് മഹോൽസവ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടതു-വലതു മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030-ഓടെ ഇന്ത്യയെ മുസ്ലിം രാജ്യമാക്കാൻ ശ്രമം നടത്തുകയാണ്. നോട്ട് നിരോധനം മൂലമാണ് ഇതു നടക്കാതെ പോയത്. ലൗ ജിഹാദ് ഇല്ലെന്നാണ് സുപ്രീ കോടതി പറയുന്നത്. എന്നാൽ ലൗ ജിഹാദ് ഉണ്ടെന്ന് തനിക്ക് ഉറപ്പാണ്. ഭാരതത്തിന്റെ ദേശീയത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ അതിനെ ഒറ്റക്കെട്ടായി ചെറുക്കേണ്ടത് ദേശസ്നേഹികളായ മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.