മുഖ്യമന്ത്രി ജലീലിനെ ഭയപ്പെടുന്നു: പി.കെ. കൃഷ്ണദാസ്
Monday, April 12, 2021 1:26 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു മന്ത്രി കെ.ടി ജലീലിനെ ഭയമാണെന്നു എൻഡിഎ സംസ്ഥാന കണ്‍വീനർ പി.കെ. കൃഷ്ണദാസ്.
ജലീൽ മാർക്സിസ്റ്റ് പാർട്ടിയുടെ സൂപ്പർ പിബി മെന്പറായി മാറിയതിന്റെ തെളിവാണ് പാർട്ടിയിലെ മറ്റൊരു നേതാക്കൾക്കും ലഭിക്കാത്ത സുരക്ഷയും പരിഗണനയും ലഭിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.