തപാൽ വോട്ട് ക്രമക്കേട്: വിശദമായി പരിശോധിക്കാൻ അഡീഷണൽ സിഇഒയ്ക്ക് നിർദേശം
Friday, April 9, 2021 11:49 PM IST
തിരുവനന്തപുരം: തപാൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പരാതികൾ വിശദമായി പരിശോധിക്കാൻ അഡീഷണൽ സിഇഐ സഞ്ജയ് കൗളിന്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശം നൽകി.
സർക്കാർ ജീവനക്കാർക്കുള്ള തപാൽ വോട്ടിൽ ഇരട്ട വോട്ടിന് അവസരം നൽകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും പരാതികൾ പരിശോധിക്കാനാണു നിർദേശം. കോവിഡ് ബാധയെ തുടർന്ന് അടച്ച തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫിസ് തിങ്കളാഴ്ച മാത്രമാകും തുറക്കുക. ഇതിനു ശേഷമാകും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയെന്നാണു വിവരം.