ഐഎന്‍എല്‍ മൂന്ന് സീറ്റില്‍
Saturday, March 6, 2021 1:56 AM IST
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ മത്സരിച്ച മൂന്നു സീറ്റുകളും ഐഎല്എലിന് ഇത്തവണയും അനുവദിക്കാൻ ഇടതുമുന്നണിയിൽ ധാരണ. കണ്ണൂര്‍ ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല.
കാസര്‍ഗോഡിനു പകരം ഉദുമ നല്‍കണമെന്ന ആവശ്യവും സിപിഎം തള്ളുകയായിരുന്നു. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍ഗോഡ് സീറ്റുകളിലായിരുന്നു ഐഎന്‍എല്‍ മത്സരിച്ചത്. നേരത്തെ കോഴിക്കോട് സൗത്ത് സിപിഎം ഏറ്റെടുക്കുമെന്ന സൂചനയുണ്ടായിരുന്നു.